ലീഗിന്‍റെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം ഉണ്ടാകരുതെന്ന് വിജയരാഘവൻ


തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്‌ലിം ലീഗിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗിന്‍റെ ഭാഗത്തുനിന്ന് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം ഉണ്ടാകരുതെന്ന് വിജയരാഘവൻ പറഞ്ഞു.
പ്രത്യേക സ്കോളർഷിപ്പ് എല്ലാ ന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതമായി നൽകാൻ പുനക്രമീകരിച്ചത് സർവകക്ഷിയോഗത്തിന്‍റെ അടിസ്ഥാനത്തിലാണ്. കോടതി വിധിയെ തുടർന്നായിരുന്നു ഈ മാറ്റം വരുത്തിയതെന്നും വിജയരാഘവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

You might also like

Most Viewed