സൺറൈസേഴ്‌സ് ഹൈദരാബാദ് കോവിഡ് ഫണ്ടിലേക്ക് 30 കോടി രൂപ നൽകും

ഹൈദരാബാദ്: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ പ്രയാസം നേടുന്നവർക്ക് സഹായഹസ്തവുമായി ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്‌സ് ഹൈദരാബാദ്. കോവിഡ് റിലീഫ് ഫണ്ടിലേക്ക് 30 കോടി രൂപ നൽകുമെന്ന് ടീം പ്രഖ്യാപിച്ചു. സൺറൈസേഴ്‌സിന്‍റെ ഉടമകളായ സൺ ഗ്രൂപ്പാണ് സംഭാവന നൽകുന്നത്. ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങാനും കേന്ദ്ര സർക്കാറിന്‍റെയും സംസ്ഥാന സർക്കാറുകളുടേയും കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾക്കുമാകും ഈ പണം ഉപയോഗിക്കുക. സൺഗ്രൂപ്പിന്‍റെ ടെലിവിഷൻ ചാനലുകൾ വഴി കോവിഡ് ബോധവത്കരണം നടത്തുമെന്നും ക്ലബ് വ്യക്തമാക്കി.
നേരത്തെ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ് തുടങ്ങിയ ടീമുകളും നിരവധി ക്രിക്കറ്റ് താരങ്ങളും സഹായം നൽകിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും രണ്ട് കോടി രൂപയാണ് സംഭാവന ചെയ്തത്. സച്ചിന്‍ തെണ്ടുൽക്കർ ഒരു കോടി രൂപ നൽകിയിരുന്നു.