ഐ.പി.എൽ: കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

ദുബൈ: സർക്കാർ അനുമതി ലഭിച്ചാൽ ഐപിഎൽ മത്സരങ്ങൾക്ക് േസ്റ്റഡിയത്തിൽ 35− 40 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞു.
സെപ്റ്റംബർ 19ന് തുടങ്ങാനിരിക്കുന്ന ഐപിഎല്ലിൽ മത്സരം കാണാനായി േസ്റ്റഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കണോ എന്നത് യുഎഇ സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് നേരത്തെ ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ പറഞ്ഞിരുന്നു. തീയതികൾ പ്രഖ്യാപിച്ചെങ്കിലും ഐപിഎൽ നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അന്തിമാനുമതിക്കായി കാത്തിരിക്കുകയാണ് യുഎഇ.
ഇന്ത്യൻ സർക്കാരിന്റെ അനുമതി ലഭിച്ചുവെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചാൽ ഐപിഎൽ നടത്തിപ്പമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളുമായി യുഎഇ സർക്കാരിനെ സമീപിക്കുമെന്ന് ഉസ്മാനി പറഞ്ഞു. മത്സരം കാണാൻ കാണികളെ പ്രവേശിപ്പിക്കണമെന്നാണ് ക്രിക്കറ്റ് ബോർഡ് ആഗ്രഹിക്കുന്നതെങ്കിലും അത് പൂർണമായും സർക്കാരിന്റെ തീരുമാനമാണെന്നും ഉസ്മാനി വ്യക്തമാക്കി.