സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം


മലപ്പുറം: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണങ്ങൾ. പെരുവള്ളൂർ സ്വദേശി കോയാമു (82), ഓങ്ങല്ലൂർ സ്വദേശി കോരൻ (80), എസ്ഐ അജിതൻ‍, ആലുങ്കൽ ദേവസ്യ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ച കോരന്‍റെ നാല് കുടുംബാംഗങ്ങൾ‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

മഞ്ചേരി മെഡിക്കൽ കോളേജിൽ രാവിലെ 10.30ന് ആയിരുന്നു കോയാമുവിന്‍റെ മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് രോഗിയായിരുന്നു കോയാമു. 

ഇടുക്കിയിൽ മരിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ‍ ചികിത്സയിൽ ഇരിക്കെയാണ് ദേവസ്യയുടെ മരണം. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed