ബർമിംഗ്ഹാമിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്, ഋഷഭ് പന്തിന് ലോകകപ്പ് അരങ്ങേറ്റം
ബർമിംഗ്ഹാം: ഇന്ത്യക്കെതിരായ നിർണായക ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംങ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. മോശം ഫോമിൽ കളിക്കുന്ന വിജയ് ശങ്കറിന് പകരമായിട്ടാണ് പന്ത് ടീമിലെത്തിയത്.
ശങ്കറിന് ഒരു അവസരം നൽകുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ടീമിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലീഷ് ടീമിൽ ജേസൺ റോയ് തിരിച്ചെത്തി. മൊയീൻ അലിക്ക് പകരം ലിയാം പ്ലങ്കറ്റും കളിക്കും. പുതിയ ജേഴ്‌സിയും അണിഞ്ഞാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങിയത്.

