സുവാരസിന് പിഴച്ചു: കോപ്പ അമേരിക്കയിൽ ഉറുഗ്വായ് സെമി കാണാതെ പുറത്ത്


മാരക്കാന: കോപ്പ അമേരിക്ക ഫുട്ബോളിൽ ഉറുഗ്വായ് സെമി കാണാതെ പുറത്ത്. പെറുവിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ 5− 4ന് തോറ്റു. സുവരാസ് എടുത്ത കിക്ക് പെറു ഗോൾകീപ്പർ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ടാം സെമിഫൈനലിൽ പെറുവും ചിലിയും ഏറ്റുമുട്ടും. ആദ്യ സെമി അർജന്റീനയും ബ്രസീലും തമ്മിലാണ്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഉറുഗ്വായ്ക്കായി ആദ്യ കിക്കെടുത്തത് സുവാരസായിരുന്നു. അത് ഗോൾകീപ്പർ തടുത്തതോടെ പെറു ആധിപത്യം നേടി.                                                             

പിന്നീട് കവാനി, സ്റ്റുവാനി, ബെന്റാങ്കുർ, ടൊറെയ്റ എന്നിവർ ഉറുഗ്വായ്ക്കായി ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല. കാരണം തങ്ങളുടെ അഞ്ചു കിക്കുകളും പെറു ലക്ഷ്യത്തിലെത്തിച്ചിരുന്നു. ഗ്യുറേറോ, റുഡിയാസ്, യോടുൻ, അദ്്വിങ്കുല, ഫ്ളോറെസ് എന്നിവരാണ് പെറുവിനായി ഗോൾ നേടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed