ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാൻ - പാക് മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ


 

ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടൽ നടന്നു. ഇതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗ്യാലറിയിൽ നിന്ന് ഒഴിപ്പിച്ചു.

മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇരു കൂട്ടരും തമ്മിൽ സ്റ്റേഡിയത്തിന് പുറത്ത് സംഘട്ടനം ആരംഭിച്ചിരുന്നു. മത്സരം തുടങ്ങിയശേഷം ഇത് ഗ്യാലറിയിലും തുടരുകയായിരുന്നു. മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് കാർനെയ്ജ് പവലിയൻ സ്റ്റാൻഡിലായിരുന്നു സംഘർഷം തുടങ്ങിയത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി കുഴപ്പക്കാരെ ഒഴിപ്പിക്കുകയാണുണ്ടായത്.

പ്രശ്നക്കാരിൽ പലരും ടിക്കറ്റെടുക്കാതെ സ്റ്റേഡിയത്തിന് അകത്ത് അതിക്രമിച്ചുകയറുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ഗ്യാലറിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ സ്റ്റേഡിയത്തിന് പുറത്തും സംഘടിച്ചെത്തി ഏറ്റുമുട്ടി. സംഘർഷം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed