വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയത് പുരസ്കാരത്തിന്റെ വിലയിടിച്ചു: ഗോകുലം ഗോപാലൻ
ഷീബ വിജയൻ
എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ വിമർശനവുമായി ഗോകുലം ഗോപാലൻ. സമൂഹത്തിനുവേണ്ടി മികച്ച പ്രവർത്തനം നടത്തുന്ന മഹാൻമാർക്ക് നൽകേണ്ട പത്മഭൂഷൺ പുരസ്കാരം വെള്ളാപ്പള്ളിയെപ്പോലൊരു വ്യക്തിക്ക് നൽകിയത് പുരസ്കാരത്തിന്റെ മൂല്യം കളഞ്ഞുകുളിച്ചതായി അദ്ദേഹം ആരോപിച്ചു. ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങളൊന്നും നിലവിൽ എസ്.എൻ.ഡി.പിയിൽ പുലരുന്നില്ല. പണവും അധികാര സ്വാധീനവും ഉപയോഗിച്ചാണ് വെള്ളാപ്പള്ളി പദവിയിൽ തുടരുന്നതെന്നും, സംഘടനയെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും ഗോകുലം ഗോപാലൻ കുറ്റപ്പെടുത്തി.
dczxxcx

