ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം: ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകി ഡിജിപി
ശാരിക l കേരളം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകി. സിപിഎം ബോധപൂർവ്വം കലാപശ്രമം നടത്തിയെന്നും എന്നാൽ പോലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് വലിയൊരു കലാപം ഒഴിവാക്കാനായതെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് പാർട്ടി ഓഫീസിൽ കയറാതിരുന്നതും കലാപം ഒഴിവാക്കാൻ വേണ്ടിയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിൽ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഡിജിപിക്കൊപ്പം മന്ത്രിയെ കാണാൻ എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ രീതിയിൽ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലുകൾ ശക്തമായതിനെത്തുടർന്നാണ് ആഭ്യന്തരമന്ത്രി ഡിജിപിയിൽ നിന്ന് അടിയന്തര വിശദീകരണം തേടിയത്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും ഗവർണറും സംസ്ഥാന ആഭ്യന്തര വകുപ്പിനോട് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രിയും ഡിജിപിയും ഫോണിൽ വിളിച്ച് ദീർഘനേരം സംസാരിക്കുകയും ചെയ്തിരുന്നു.
dgdfg

