വന്ദേമാതരത്തെച്ചൊല്ലി തർക്കം; വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വൻ പദ്ധതികൾ
ഷീബ വിജയൻ
സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗ വേളയിൽ സർക്കാരും രാജ്ഭവനും തമ്മിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ഗവർണറെ സ്വീകരിക്കുന്ന ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ നിർദേശം സർക്കാർ തള്ളുകയും, തുടർന്ന് കേരള പോലീസ് ബാൻഡ് ഗാനത്തിന്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തുകയുമായിരുന്നു.
അതേസമയം, യുവാക്കളുടെ തൊഴിലില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ച ഗവർണർ, സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം ഇറക്കുമെന്നും അഴിമതിരഹിത ഭരണം കാഴ്ചവെക്കുമെന്നും പ്രഖ്യാപിച്ചു. പ്ലസ് വൺ സീറ്റുകളുടെ വർദ്ധനവ്, എക്സൈസ് നയത്തിലെ മാറ്റം, സംയോജിത ഗതാഗത സംവിധാനം, ആദ്യ മന്ത്രിസഭായോഗത്തിൽ തീരുമാനിച്ച വയോജന വകുപ്പ്, വനിതാ കർഷക കൺസോർഷ്യം എന്നിവയും നയപ്രഖ്യാപനത്തിലെ പ്രധാന വാഗ്ദാനങ്ങളാണ്.
dfgdfg

