ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കര്‍ മടങ്ങിയെത്തി ; അത്യുഗ്രൻ സ്വീകരണമൊരുക്കി രാജ്യം


പാരിസ് ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് താരത്തിന് രാജ്യം നല്‍കിയത്. പാരീസില്‍ നിന്ന് നേരിട്ടുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ രാവിലെ 9.20ന് ആണ് മനു നാട്ടിലെത്തിയത്. എയര്‍പോര്‍ട്ട് എക്‌സിറ്റില്‍ നിന്ന് പുറത്തിറങ്ങിയ മനുവിനെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരമണിയിച്ചും തോളിലേറ്റിയും ആരാധകര്‍ തങ്ങളുടെ സന്തോഷമറിയിച്ചു.

മനുവിന്‍റെ കോച്ച് ജസ്പാല്‍ റാണ ഒപ്പമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒളിംപിക്‌സിന്‍റെ ഒരു പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രം കുറിച്ചാണ് മനു നാട്ടിലെത്തിയത്. മുമ്പ്, ബ്രിട്ടീഷ്-ഇന്ത്യന്‍ അത്‌ലറ്റ് നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് 1900 ഒളിംപിക്‌സില്‍ 200 മീറ്റര്‍ സ്പ്രിന്‍റിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും രണ്ട് വെള്ളി മെഡലുകൾ നേടിയത്. ഒളിംപിക്‌സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. രാജ്യത്തിന് വേണ്ടിയും കായികത്തിനുംവേണ്ടിയും തന്‍റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ നേടാനുള്ള ശ്രമം തുടരുമെന്നും 22കാരി പ്രതികരിച്ചു.

article-image

sdffdffdffd

You might also like

  • Straight Forward

Most Viewed