വയനാട് ദുരന്തം; അൽ മന്നാഇ സെന്റർ അനുശോചനയോഗം സംഘടിപ്പിച്ചു


സമാനതകളില്ലാത്ത പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന വയനാട് ചൂരൽമല നിവാസികളെയും പ്രകൃതിദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരേയും ചേർത്തുപിടിക്കണമെന്ന് അൽ മന്നാഇ സെന്റർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. മാതൃ സംഘടനയായ വിസ്‌ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ ഭാരവാഹികളായ ടി.കെ. അഷ്‌റഫ്, സി.പി. സലിം, കെ. താജുദ്ദീൻ സ്വലാഹി തുടങ്ങിയവർ വയനാട് എം.എൽ.എ ടി. സിദ്ദീഖ്, മുണ്ടക്കൈ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അട്ടമല വാർഡ് മെംബർ സുകുമാരൻ, ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ എന്നിവരുമായി വിസ്‌ഡം സമാഹരിച്ച ദുരിതാശ്വാസ ഫണ്ടിന്റെ ഫലപ്രദമായ  വിനിയോഗത്തെക്കുറിച്ച് ചർച്ച നടത്തി.

അൽ മന്നാഇ സെന്റർ പ്രഖ്യാപിച്ച ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ഗഡു എത്രയുംവേഗം നാട്ടിലെത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

article-image

sfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed