സൗദിയിലെ ആദ്യ മറൈൻ സ്റ്റേഷൻ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു


വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇന്ധനം നിറക്കാനുള്ള രാജ്യത്തെ ആദ്യ മറൈൻ സ്റ്റേഷൻ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചതായി സൗദി അരാംകോ അറിയിച്ചു. ‘അരാംകോ മറീന’ എന്ന പേരിലുള്ള സ്റ്റേഷൻ ചെങ്കടൽ തീരത്തെ ജിദ്ദ ബോട്ട് ക്ലബിലാണ് ആരംഭിച്ചത്. ഫോർമുല വൺ സൗദി ഗ്രാൻഡ് പ്രിക്സിന്റെ തുടക്കത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ തുടക്കം. സൗദി അരാംകോ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സപ്പോർട്ട് സർവിസസ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് നബീൽ അൽ ജാമിയ ഉദ്ഘാടനം നിർവഹിച്ചു. സൗദി അരാംകോ റീട്ടെയിൽ വൈസ് പ്രസിഡൻറ് സിയാദ് അൽ ജരിഫാനി, തസ്ഹീലാത്ത് മാർക്കറ്റിങ് കമ്പനി സി.ഇ.ഒ അഹമ്മദ് അൽസുലൈമാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

മേഖലയിലെ ടൂറിസത്തെ പിന്തുണക്കുന്നതിനും രാജ്യത്തെ ടൂറിസം വികസനം ത്വരിതപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് സൗദി അരാംകോ ബ്രാൻഡിന് കീഴിലെ മറൈൻ സ്റ്റേഷൻ. പ്രാദേശികവും അന്തർദേശീയവുമായ ഉപഭോക്താക്കൾക്ക് സ്റ്റേഷൻ സേവനം നൽകും. സ്റ്റേഷന് പ്രതിവർഷം 6.5 കോടി ലിറ്ററിലധികം പ്രവർത്തന ശേഷിയുണ്ട്.

article-image

fdgdfg

You might also like

Most Viewed