സൗദിയിൽ വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം


സൗദിയിൽ പഠനം നടത്തുവാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ വിസ സേവനം ആരംഭിക്കുന്നതായി സൗദി അറേബ്യ. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾ ഉത്തേജിപ്പിക്കുന്നതിനായി വിദേശ വിദ്യാർത്ഥികളെയും അക്കാദമിക് വിദഗ്ദരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച റിയാദിൽ സമാപിച്ച ദ്വിദിന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ് പ്രഖ്യാപനം ഉണ്ടായതു സൗദി സർവ്വകലാശാലകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത “സ്‌റ്റഡി ഇൻ സൗദി അറേബ്യ” പ്ലാറ്റ്‌ഫോമിലൂടെയാണ് വിസ ലഭ്യമാകുന്നത്. ഇതുവഴി ഹ്രസ്വകാല കോഴ്സുകൾക്ക് അപേക്ഷിക്കാനാകും. ഈ പ്ലാറ്റ്ഫോമിൽ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്. 

വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വിദ്യാഭ്യാസ ഓപ്ഷനുകൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ സാധിക്കും വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, അനുബന്ധ വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ഈ സംവിധാനം വഴി എളുപ്പത്തിൽ പൂർത്തികരിക്കാൻ സാധിക്കും.

article-image

zdfzdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed