സൗദി അറേബ്യ ഇന്ന് 93ആം ദേശീയ ദിനം ആഘോഷിക്കുന്നു


‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന പ്രമേയത്തിൽ സൗദി അറേബ്യ ഇന്ന് 93ആം ദേശീയ ദിനം ആഘോഷിക്കുന്നു. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരുന്നു. ലോകത്തിന്റെ നെറുകയിലേക്കുള്ള സൗദിയുടെ പ്രയാണത്തില്‍ രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് ഒരാഴ്ച മുൻപ് തന്നെ തുടക്കമിട്ടിരുന്നു.13 നഗരങ്ങളിലായി ആകാശ വിസ്മയവുമായി സൗദി റോയല്‍ ആര്‍മിയുടെ എയര്‍ഷോ ഒരുക്കുന്നുണ്ട്. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും സൗദി ദേശീയ ദിനത്തെ ആഘോഷമാക്കുകയാണ്. വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും നടക്കുന്നുണ്ട്. നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും ഉണ്ട്. 

കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ വർണ ചിത്ര ഫ്ലക്സുകൾ സ്ഥാപിച്ചും അലങ്കരിച്ചിരിക്കുന്നു.

article-image

cgnf

You might also like

  • Straight Forward

Most Viewed