സൗദിയിൽ ഇലക്ട്രിക് ടവറിൽ കാറിടിച്ച് മൂന്നു കോളേജ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം

സൗദിയിൽ ഇലക്ട്രിക് ടവറിൽ കാറിടിച്ച് മൂന്നു കോളേജ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം. അല്‍ ജൗഫിലാണ് സംഭവം. അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് സമീപമുണ്ടായിരുന്ന 11 കെവി ഇലക്ട്രിക് ടവറില്‍ ഇടിച്ചു കയറുകയും തീപിടിക്കുകയുമായിരുന്നു. രണ്ടു വിദ്യാര്‍ഥികള്‍ സംഭവ സ്ഥലത്തും മൂന്നമത്തെയാള്‍ ആശുപത്രിയിലുമായാണ് മരിച്ചത്.
അല്‍ ജൗഫ് ടെക്‌നിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് ഇവർ. സംഭവ സ്ഥലത്തു തന്നെ മരിച്ച രണ്ടു പേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇടിയുടെ ആഘാത്തില്‍ ടവര്‍ മറിയുകയും ചെയ്തു.
ോേ്ിേ