1.7 ലക്ഷം പേർക്കു ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിയതായി ഹജ്, ഉംറ മന്ത്രാലയം


ചൂടിൽ തളർന്ന 500 തീർഥാടകർക്ക് ചികിത്സ ലഭ്യമാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 44 ഡിഗ്രി ചൂടിൽ അറഫ സംഗമത്തിൽ അണിനിരന്ന തീർഥാടകരിൽ ചിലരാണ് ചികിത്സ തേടിയത്. ഇന്നലെ വരെ 1.7 ലക്ഷം പേർക്കു ആരോഗ്യസേവനങ്ങൾ ലഭ്യമാക്കിയതായി മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദാലി പറഞ്ഞു. തീർഥാടകർക്കിടയിൽ പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

36,000 പേർ തീർഥാടകരുടെ ആരോഗ്യസേവനത്തിൽ കർമനിരതരായി.  32,000 പേരും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ളവരാണ്. 7,600 സന്നദ്ധപ്രവർത്തകരും സേവനത്തിന്റെ ഭാഗമായി.

article-image

േ്ിം്

You might also like

  • Lulu Exchange
  • Straight Forward

Most Viewed