2024 പാരിസ് ഒളിംപിക്‌സിന്റെ മത്സരവേദികളിൽ മദ്യനിരോധനം ഏർപ്പെടുത്തി
ഖത്തറിന്റെ ലോകകപ്പ് നയങ്ങൾ മാതൃകയാക്കി 2024 പാരിസ് ഒളിംപിക്‌സിന്റെ മത്സരവേദികളിൽ മദ്യനിരോധനം ഏർപ്പെടുത്തി. മത്സര വേദികളിൽ മദ്യം നിരോധിച്ചുള്ള ഫ്രാൻസിന്റെ ഒളിംപിക്‌സ് ഗെയിംസ് കമ്മിറ്റിയുടെ തീരുമാനം പുതിയ ലഹരി മുക്ത കായിക സംസ്‌കാരത്തിലേയ്ക്കുള്ള ചുവടുവയ്പ് കൂടിയാണ്. കായിക ടൂർണമെന്റ് വേദികളിൽ ആരാധകർക്ക് മദ്യം അനുവദിച്ചിരുന്ന കായിക സംസ്‌കാരത്തിന് വിപ്ലവകരമായ മാറ്റം വരുത്തിയാണ് ഖത്തർ ലോകകപ്പ് വേദികളിൽ മദ്യനിരോധനം നടപ്പാക്കിയത്.
മദ്യനിരോധനം ഏർപ്പെടുത്തിയതിൽ ഏറ്റവുമധികം വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നത് പാശ്ചാത്യ മാധ്യമങ്ങളിൽ നിന്നായിരുന്നു. ഫിഫ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായി ആരാധകരുടെ ഭാഗത്തു നിന്ന് ആക്രമണങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ലെന്നതും മദ്യനിരോധനത്തിന്റെ വിജയമായിരുന്നു. അതുകൊണ്ടാണ് ടൂർണമെന്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ഖത്തറിന്റെ നയം പിന്തുടരുന്നത്.
ewtst

