മിന−ഹജ് കർമ്മത്തിനിടെ രണ്ട് മലയാളികൾ മരിച്ചു


മിന−ഹജ് കർമ്മത്തിനിടെ രണ്ട് മലയാളികൾ മരിച്ചു.  മുസ്ദലിഫയിലും മിനയിലുമാണ് രണ്ട് പേർ മരിച്ചത്. മുക്കേരി മഹല്ല് ഖാദി പണ്ഡിതനും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായ എൻ.പി.കെ അബ്ദുല്ല ഫൈസിയാണ് മരിച്ചവരിൽ ഒരാൾ. അറഫക്ക് ശേഷം മുസ്ദലിഫയിലായിരുന്നു അന്ത്യം. ഭാര്യയോടൊപ്പം ഹജ്ജിന് എത്തിയതായിരുന്നു.

സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിന് തൃശൂരിൽ നിന്ന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഹബീബിന്റെ ഭാര്യ സജിത(52)യാണ് മരിച്ച മറ്റൊരു മലയാളി.  മിനയിലെ ആശുപത്രിയിലാണ് സാജിദ മരിച്ചത്. ഇരുവരെയും മക്കയിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed