രാഹുൽ രാഷ്ട്രീയ അവസരവാദി': മണിപ്പുർ സന്ദർശനത്തിനെതിരേ വിമർശനവുമായി ബിജെപി


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണിപ്പുർ സന്ദർശനത്തിനെതിരേ വിമർശനവുമായി ബിജെപി. രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയാണെന്നും ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ വിമർശിച്ചു. ജനങ്ങളെയോർത്തല്ല, സ്വാര്‍ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുലിന്‍റെ സന്ദർശനത്തിന്‍റെ ലക്ഷ്യം. കോണ്‍ഗ്രസിന്‍റെ കാലത്ത് സംഘർഷം ഉണ്ടായപ്പോള്‍ രാഹുല്‍ മണിപ്പുരിൽ സന്ദർശനം നടത്തിയില്ലെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

അതേസമയം, രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് വ്യാഴാഴ്ച രാവിലെ രാഹുല്‍ മണിപ്പുരിലെത്തിയത്. കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിക്കും. ജനപ്രതിനിധികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി മൗനം തുടരുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദര്‍ശനം.

article-image

ASDDSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed