ഭാര്യാപിതാവിന്റെ മരണവിവരമറിഞ്ഞു നാട്ടിൽ നിന്നും കുടുംബസമേതമെത്തിയ വയനാട് സ്വദേശി മക്കയിൽ അന്തരിച്ചു


കഴിഞ്ഞ ആഴ്ച തബൂക്കിൽ വെച്ച് മരിച്ച ഭാര്യ പിതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടിൽ നിന്നും കുടുംബസമേതം ഉംറ വിസയിൽ മദീനയിലെത്തിയ വയനാട് സ്വദേശിയും മരിച്ചു. 

സുൽത്താൻ ബത്തേരി കല്ലുവയൽ സ്വദേശി അഷ്റഫ് ചിങ്ക്ളി (58) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചത്. 

ഇദ്ദേഹത്തിന്റെ ഭാര്യയുടെ പിതാവും തബൂക്കിൽ ബിസിനസ് നടത്തുന്നയാളുമായിരുന്ന യൂസുഫ്‌ ഹാജി കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. 

മദീനയിൽ ഖബറടക്കം നടത്തിയ അദ്ദേഹത്തിന്റെ ഖബർ സന്ദർശനത്തിനും ഉംറ നിർവഹിക്കാനുമായി ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം മദീനയിൽ എത്തിയതായിരുന്നു മരിച്ച അഷ്റഫ്. മദീനയിൽ നിന്നും മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ മക്കയിലെത്തി ഉംറ നിർവഹിച്ചത്. ഇതിനിടയിൽ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മക്ക അൽനൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നാട്ടിൽ ബിസിനസുകാരനായ അഷ്‌റഫ്‌ സുൽത്താൻ ബത്തേരി ടി.പി ഏജൻസി ഉടമ കൂടിയാണ്. 

ഭാര്യ സാജിത, മക്കളായ ഇലാൻ, ഹിബ എന്നിവർ മക്കയിലുണ്ട്. 

മറ്റൊരു മകൾ ഹന്ന നാട്ടിലാണ്.  പിതാവ്: മമ്മദ് ചിങ്ക്ളി, മാതാവ്: മറിയം. മൃതദേഹം മക്കയിൽ സംസ്കരിക്കും.

article-image

ാീബ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed