കൊച്ചിയിൽ യുവാവിനെ നഗ്നനാക്കി വീഡിയോ പകർത്തി പണം തട്ടിയ അഞ്ചംഗ സംഘം പിടിയിൽ


കൊച്ചി: യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി മർദിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ സഹോദരിമാരുൾപ്പടെ അഞ്ചംഗ സംഘം പിടിയിൽ. മവെണ്ണല പൂത്തോളിപറമ്പിൽ ആഷിഖ്, ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ, മുളവുകാട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി അഞ്ജു, സഹോദരി മേരി എന്നിവരാണ് പിടിയിലായത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും, മൊബൈൽ ഫോണും എ ടി എം കാർഡുമൊക്കെ പ്രതികൾ തട്ടിയെടുത്തിരുന്നു. വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തമ്മനം സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയത്.

article-image

DDDD

You might also like

  • Straight Forward

Most Viewed