കാർഗോ സർവീസ് മേഖലയിലും സെയിൽസ് പർച്ചേസിങ് മേഖലയിലും സൗദിവത്കരണം വരുന്നു

കാർഗോ സർവീസ് മേഖലയിലും സെയിൽസ്/പർച്ചേസിങ് മേഖലയിലും ഉൾപ്പെടെ നിരവധി തൊഴിലുകളിൽ സൗദിവത്കരണം വരുന്നു. മൂന്നോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പർച്ചെയ്‌സിങ് തൊഴിലുകളും അഞ്ചോ അതിൽ കൂടുതലോ ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയിൽസ് ജോലികളും സ്വദേശിവൽക്കരിക്കും.
സൗദി ട്രാൻസ്‌പോർട്ട് വകുപ്പുമായി സഹകരിച്ച് കാർഗോ മേഖലയിൽ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവൽക്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു.
se6te