ട്രെയിൻ ആക്രമണം; പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് സംശയം

ആലപ്പുഴ−കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് തീവണ്ടിയിൽ തീവച്ച സംഭവത്തിലെ പ്രതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് സംശയം. ഞായറാഴ്ച രാത്രി 12ന് ശേഷം കാലിന് പൊള്ളലേറ്റ ഒരാൾ ചികിത്സ തേടി ഇവിടെയെത്തിയിരുന്നു. എന്നാൽ അഡ്മിറ്റാകണമെന്ന് പറഞ്ഞപ്പോൾ ഇവിടെനിന്ന് മടങ്ങിയെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
പ്രതിയുടെ രേഖാചിത്രവുമായി രൂപസാദൃശ്യമുള്ള ആളാണ് ആശുപത്രിയിലെത്തിയതെന്നും അധികൃതർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് ഇവിടെയെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച ശേഷം പോലീസ് മടങ്ങി.
adaf