രാജ്യങ്ങള്‍ക്ക് മാനുഷിക വികസന സഹായം നല്‍കുന്നതില്‍ സൗദി അറേബ്യ ഒന്നാമത്

മറ്റുള്ള രാജ്യങ്ങള്‍ക്ക് മാനുഷിക വികസന സഹായം നല്‍കുന്നതില്‍ സൗദി അറേബ്യ ലോകതലത്തില്‍ ഒന്നാമത്. ഓര്‍ഗനൈസേഷന്‍ വികസന സഹായ സമിതി പ്രസിദ്ധീകരിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി രാജകീയ ഉപദേഷ്ടാവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് മാനുഷിക, വികസന സഹായം നല്‍കുന്നതില്‍ സൗദി ലോകതലത്തില്‍ ഒന്നാമതാണെന്ന് രാജകീയ ഉപദേഷ്ടാവും കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസറുമായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. 260.71 കോടി റിയാലാണ് രാജ്യം ഇതുവരെ സഹായം നല്‍കിയത്. ഐക്യരാഷ്ട്ര സഭക്കുകീഴിലെ സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ഓര്‍ഗനൈസേഷന്‍ വികസന സഹായ സമിതി പ്രസിദ്ധീകരിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സൗദിയുടെ സഹായം രാജ്യത്തിന്റെ മൊത്ത ദേശീയ വരുമാനത്തിന്റെ 1.05 ശതമാനമാണ്. 1970 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസസഭ അംഗീകരിച്ച ലക്ഷ്യത്തെ മറികടക്കുമെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര മാനുഷിക പ്രവര്‍ത്തനങ്ങളില്‍ സൗദിയെ മുന്‍പന്തിയില്‍ എത്തിച്ചെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.
hjgf