സൗദിയിൽ വാഹനമിടിച്ച് കണ്ണൂർ‍ സ്വദേശി മരിച്ചു


സൗദി അറേബ്യയിലെ ദാർ‍ബിൽ‍ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ‍ വാഹനമിടിച്ച് കണ്ണൂർ‍ സ്വദേശി മരിച്ചു. കണ്ണൂർ‍ കാപ്പാട് പെരിങ്ങളായി കോരോത്ത് റഷീദ് (47) ആണ് മരിച്ചത്. 17 വർ‍ഷത്തോളമായി ജുബൈലിലും ദർ‍ബിലും ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.തറാവീഹ് നമസ്‌കാരം കഴിഞ്ഞു റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ‍ സൗദി പൗരൻ‍ ഓടിച്ച പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദർ‍ബ് ജനറൽ‍ ഹോസ്പിറ്റൽ‍ മോർ‍ച്ചറിയിൽ‍ സൂക്ഷിച്ച മൃതദേഹം, നടപടിക്രമങ്ങൾ‍ക്ക് ശേഷം സൗദിയിൽ‍ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ‍ അറിയിച്ചു.

ഭാര്യ: സജീറ, മക്കൾ‍: ഡാനി അദിൻ, അയിൻ അനബിയ, ഹാമി അലിയ. ഭാര്യയും മക്കളും ഉമ്മയുമടക്കം കുടുംബാംഗങ്ങൾ‍ നാളെ സൗദിയിലേക്ക് വരാനിരിക്കെയാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed