32 വര്‍ഷത്തെ ഇടവേള ; തായ്ലന്‍ഡിലേക്ക് ആദ്യ സൗദി വിമാനം ഇന്ന് പറക്കും


32 വര്‍ഷത്തെ ഇടവേളക്കുശേഷം തായ്ലന്‍ഡിലേക്ക് ആദ്യ സൗദി വിമാനം ഇന്ന് പറക്കും. സൗദിയും തായ്ലന്‍ഡും തമ്മിലുള്ള നയതന്ത്രബന്ധം പൂര്‍ണമായും പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണിത്. ജനുവരിയില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി സൗദിയിലെത്തുകയും കിരീടാവകാശിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ ജിദ്ദയില്‍നിന്നും റിയാദില്‍ നിന്നുമാണ് തായ്ലന്‍ഡിലേക്ക് സര്‍വിസ് നടത്തുക. മേയ് ആദ്യം മുതല്‍ സൗദി അറേബ്യയിലേക്ക് തായ് എയര്‍വേസ് വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed