കോവിഡ് വ്യാപനം രൂക്ഷം: സൗദിയിൽ മാസ്‌കും സാമൂഹിക അകലവും നിർബന്ധമാക്കി

ജിദ്ദ
കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യ വീണ്ടും നിയന്ത്രണം ശക്തമാക്കി. കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിന്‍റെ സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള തീരുമാനം. രാജ്യത്ത് മാസ്‌കും സാമൂഹിക അകലവും നിർബന്ധമാക്കി. അടച്ചിട്ട സ്ഥലങ്ങളിലായാലും തുറന്ന സ്ഥലങ്ങളിലായാലും നിബന്ധന ബാധകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.
ഡിസംബർ 30 മുതൽ നിയന്ത്രണം നിലവിൽ വരും. സൗദിയിൽ ബുധനാഴ്ച 744 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. ഒ മിക്രോണ്‍, ഡെൽറ്റ വകഭേദങ്ങളും വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.