സൗദിയിൽ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം


സൗദിയില്‍ പുതിയതായി രണ്ട് കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്കാണ് പുതിയതായി അംഗീകാരം ലഭിച്ചത്. ഇതോടെ സൗദിയില്‍ അംഗീകാരമുള്ള വാക്സിനുകളുടെ എണ്ണം ആറായി. ഓക്സ്ഫോര്‍ഡ് ആസ്ട്രസെനക്ക, ഫൈസര്‍ ബോയോണ്‍ടെക്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, മൊഡേണ എന്നീ നാല് കമ്പനികളുടെ വാക്സിനുകള്‍ക്കാണ് ഇത് വരെ സൗദിയില്‍ അംഗീകാരമുണ്ടായിരുന്നത്. ഇതിന് പുറമെയാണ് ഇപ്പോള്‍ ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവക്ക് കൂടി അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ നേരത്തെ അംഗീകാരമുള്ള ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റേയും പുതിയതായി അംഗീകാരം ലഭിച്ച ചൈനീസ് വാക്സിനുകളുടേയും വിതരണം ഇത് വരെ സൗദിയില്‍ ആരംഭിച്ചിട്ടില്ല.

You might also like

  • Straight Forward

Most Viewed