ബലൂചിസ്താൻ ആക്രമണം: പാക് ആരോപണങ്ങൾ തള്ളി ഇന്ത്യ


ഷീബ വിജയൻ
ന്യൂഡൽഹി: ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണം വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയുടെ പിന്തുണയുണ്ടെന്ന പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.

മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളും വിയോജിപ്പുകളും അടിച്ചമർത്തുന്നതിന് പകരം അവിടുത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കാനാണ് പാകിസ്താൻ ശ്രമിക്കേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൽ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ബലൂചിസ്താനിലെ 12 ഇടങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

article-image

dfsdfsedfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed