ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതപ്പെട്ടത്; ചോദിക്കാതെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു: കെ.എൻ.എ ഖാദർ


ഷീബ വിജയൻ
കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.എ ഖാദർ. ഉപമുഖ്യമന്ത്രി പദവി ഒരു അംഗീകാരമാണെന്നും അതിനുള്ള എല്ലാ അർഹതയും ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ആവശ്യപ്പെടാതെ തന്നെ മുന്നണി ഈ പദവി നൽകുമെന്നാണ് വിശ്വസിക്കുന്നത്. മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്ക് ലീഗിന്റെ അർഹതയെക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കെ.എൻ.എ ഖാദറിന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാടാണ് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ സ്വീകരിച്ചിരുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി ലീഗ് സമ്മർദം ചെലുത്തില്ലെന്നും മുന്നണിയുടെ നന്മയ്ക്കായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുൻപ് ഉമ്മൻചാണ്ടി ഈ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ അത് നിരസിച്ച കാര്യവും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു.

article-image

jhghjghjghj

You might also like

  • NEC

Most Viewed