സൗദിയിൽ‍ ആശ്രിതരുടെ മെഡിക്കൽ‍ ഇൻഷൂറൻസ് ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്ക്


റിയാദ്: സൗദിയിൽ‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആശ്രിതർ‍ക്ക് മെഡിക്കൽ‍ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കേണ്ട ബാധ്യത തൊഴിലുടമയ്ക്ക്. കൗൺസിൽ‍ ഓഫ് കോപ്പറേറ്റീവ് ഹെൽ‍ത്ത് ഇൻഷൂറൻസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാജ്യത്ത് മെഡിക്കൽ‍ ഇൻഷൂറൻസ് പരിരക്ഷ നൽ‍കുന്ന ഏത് കന്പനിയിൽ‍ നിന്നും പോളിസിയെടുക്കാം. അത് എത്ര ചെറിയ തുകയുടേതായാലും മുഴുവൻ പേർ‍ക്കും പരിരക്ഷ ഉറപ്പ് വരുത്തുന്നതായിരിക്കണമെന്നും കൗൺ‍സിൽ‍ വിശദീകരിച്ചു. ഇതിന് തൊഴിലാളിയിൽ‍ നിന്നും തുക ഈടാക്കാൻ പാടില്ലെന്നും ഇൻഷൂറൻസ് കൗൺസിൽ‍ വ്യക്തമാക്കി.

ആശ്രിതരുടെ എണ്ണം പരിമിതപ്പെടുത്താൻ പാടില്ല. ഭാര്യമാർ‍, 25 വയസ്സിന് താഴെയുള്ള ആൺ മക്കൾ‍, ജോലിയെടുക്കാത്തതോ വിവാഹം കഴിച്ചിട്ടില്ലാത്തതോ ആയ പെൺമക്കൾ‍ എന്നിവരാണ് ആശ്രിതരുടെ പട്ടികയിൽ‍ ഉൾ‍പ്പെടുക. ഭാര്യയും ഭർ‍ത്താവും ജോലി ചെയ്യുന്നവരാണെങ്കിൽ‍ മക്കളുടെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടത് ഭർ‍ത്താവിന്‍റെ സ്‌പോണ്‍സറുടെ ചുമതലയായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed