ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ല: നിലപാടിൽ ഉറച്ച് സൗദി
റിയാദ്: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് ആവർത്തിച്ച് സൗദി അറേബ്യ. നിലവിലെ സഹാചര്യം ഇസ്രയേൽ ബന്ധത്തിന് അനുയോജ്യമല്ലെന്നും പലസ്തീൻ − ഇസ്രയേൽ−സമാധാന കരാർ യാഥാർത്ഥ്യമാകുന്പോൾ പുനരാലോചിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല.
അറബ് സമാധാന പദ്ധതിതിയിൽ നിർദ്ദേശിച്ച ദ്വിരാഷ്ട്ര പ്രഖ്യാപനവും പലസ്തീൻ−ഇസ്രായേൽ സമാധാന ഉടന്പടിയും നടപ്പിലാകണമെന്നാണ് സൗദി ആഗ്രഹിക്കുന്നതെന്നും വിദേശ കാര്യ സഹമന്ത്രി ആദിൽ അൽജുബൈൽ ആവർത്തിച്ചു. എന്നാൽ ഇസ്രായേലുമായി സമാധാന ചർച്ചകൾ തുടരുന്നതിന് സൗദി എതിരല്ല. ഒപ്പം ഇസ്രായേലിനെ അംഗീകരിക്കുന്നത് പൂർണ്ണമായും നിരാകരിക്കുന്ന നിലപാടും സൗദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു. സൗദി മുൻഭരണാധികാരി ഫഹദ് രാജാവ് മുന്നോട്ട് വച്ച എട്ടിന ദ്വിരാഷ്ട്ര പദ്ധതിയിൽ ഇത് കൃത്യമായി പറയുന്നുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

