അല്ലു അർജുനിന്റെ വില്ലനായി ഫഹദ്
കൊച്ചി: അല്ലു അർജുൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നു. നിർമാതാക്കളായ മൈത്രി മൂവീ മേക്കേഴ്സാണ് വിവരം പുറത്ത് വിട്ടത്.
സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മുടങ്ങിയ സിനിമയാണ് പുഷ്പ. 2020 നവംബറിൽ ചിത്രീകരണം പുനരാരംഭിക്കുകയായിരുന്നു. രശ്മിക മന്ദാന, ജഗപതി ബാബു, പ്രകാശ് രാജ്, ഹരീഷ് ഉത്തമന് എന്നിവരാണ് മറ്റു താരങ്ങൾ. 2021 ആഗസ്റ്റ് 13ന് ചിത്രം റിലീസ് ചെയ്യും.

