പ​ത്രി​ക ത​ള്ളി​യ​തു​ക​ണ്ട് ആ​രും മ​നഃ​പാ​യ​സം ഉ​ണ്ണേ​ണ്ടെ​ന്ന് കെ.​ സു​രേ​ന്ദ്ര​ൻ


കോന്നി: ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതുകണ്ട് ആരും മനഃപായസം ഉണ്ണേണ്ടെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എൻഡിഎയ്ക്ക് ആരുമായും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉള്ളിലിരുപ്പ് പുറത്തുവന്നു. എൻഎസ്എസിനോട് സിപിഎമ്മിന് പ്രതികാര നിലപാടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ തലശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികയാണ് തള്ളിയത്. ഇതിൽ തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. ‌

ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണയ്ക്കാനും തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തയാഴ്ച കേരളത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്താനിരിക്കെ മൂന്ന് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത് ബിജെപി ക്യാന്പിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തലശേരിയിലാണ് അമിത് ഷാ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുന്നത്. ഇനി ഇവിടെ അമിത് ഷാ എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed