ജിസിസി യോഗത്തിലേക്ക് ഖത്തർ അമീറിനെ ക്ഷണിച്ച് സൗദി രാജാവ്
റിയാദ്: റിയാദിൽ വെച്ച് നടക്കുന്ന ജിസിസി കൗൺസിൽ യോഗത്തിലേക്ക് ഖത്തർ അമീറിന് സൗദി രാജാവിന്‍റെ ക്ഷണം. ജിസിസി സെക്രട്ടറി ജനറൽ ഡോ നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫ് ദോഹയിൽ നേരിട്ടെത്തി അമീറിന് സൗദി രാജാവിന്‍റെ ക്ഷണക്കത്ത് കൈമാറി. ജനുവരി അഞ്ചിനാണ് റിയാദിൽ വെച്ച് ജിസിസി കൗൺസിൽ യോഗം നടക്കുന്നത്.
ഉപരോധ വിഷയത്തിൽ സുപ്രധാനമായ പ്രഖ്യാപനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വലിയ പ്രധാന്യത്തോടെയാണ് ജിസിസി യോഗത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ അമീർ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യം വ്യക്തമല്ല.

