എസ്എസ്എൽസി പ്ലസ്ടു ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് നാളെ സ്കൂൾ തുറക്കും. ഊന്നൽ നൽകേണ്ട പാഠഭാഗങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. പാഠഭാഗങ്ങൾ നിശ്ചയിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപ്പശാല എസ്‌സിഇആർടിയിൽ പൂർത്തിയായി. 40 ശതമാനം പാഠഭാഗങ്ങൾക്കാണ് ഊന്നൽ നൽകുക. ഈ പാഠഭാഗങ്ങളിൽ നിന്ന് തന്നെ പരമാവധി മാർക്കിനുള്ള ചോദ്യങ്ങളുണ്ടാകും.

ഉത്തരമെഴുതേണ്ടതിന്‍റെ ഇരട്ടി ചോദ്യങ്ങൾ ചോദ്യപേപ്പറിലുണ്ടാകും. ജനുവരി ആദ്യവാരത്തിൽ തന്നെ എസ്എസ്എൽസി പരീക്ഷക്കുള്ള ചോദ്യേപപ്പർ തയാറാക്കുന്നതിന്‍റെ മുന്നോടിയായുള്ള ശിൽപ്പശാല പരീക്ഷഭവനിൽ ആരംഭിക്കും. നാളെ മുതൽ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് മാതൃക ചോദ്യപേപ്പറുകൾ ലഭ്യമാക്കും. ഊന്നൽ നൽകുന്ന പാഠഭാഗങ്ങളെ അധികരിച്ചായിരിക്കും സ്കൂളുകളിൽ പ്രധാനമായും റിവിഷൻ നടത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed