കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്ക് സൗദി 125 കോടി രൂപ നൽകും


 

റിയാദ്: സൗദി അറേബ്യയി കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ ആശ്രിതർക്കായി 62.5 ദശലക്ഷം ദിർഹം (125 കോടിയോളം ഇന്ത്യൻ രൂപ) നൽകും‍. മരണപ്പെട്ട ആരോഗ്യ പ്രവർത്തകരിൽ സ്വദേശികളും വിദേശികളുമായ ഓരോരുത്തർക്കും അഞ്ച് ലക്ഷം റിയാൽ (ഒരു കോടിയോളം ഇന്ത്യൻ രൂപ) വീതം നഷ്ടപരിഹാരം നൽകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. ആകെ 125 ആരോഗ്യ പ്രവർത്തകർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് സ്ഥിരീകരണം. ഇവരിൽ 60 പേർ സൗദി ആരോഗ്യ മന്ത്രാലത്തിന് കീഴിലുള്ള ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാരായിരുന്നു. 65 പേർ‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുള്ളവർ നാഷണൽ ഗാർഡ് അടക്കമുള്ള മറ്റ് വകുപ്പുകൾക്ക് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽസ ജോലി ചെയ്‍തിരുന്നവരുമാണ്. കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ പേരുകളും വിശദാംശങ്ങളും, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർ‍പ്പിച്ചിട്ടുണ്ട്.  

You might also like

  • Straight Forward

Most Viewed