ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസി മലയാളി മരിച്ചു


റിയാദ്: മലയാളി യുവാവ് മക്കയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടിൽ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹാരിസാണ് (39) മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യൻ ഹോട്ടലിൽ ഫ്രീസർ വൃത്തിയാക്കുന്നതിനിടെ ഷോക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. 20 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടിൽ വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed