അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാൽ പിഴ
റിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവർക്ക് 10,000 റിയാൽ പിഴ. കൊവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിൽ ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകൾക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്. അനുമതി പത്രമില്ലാത്തവർ ഹജ്ജിനെത്തുന്നത് തടയാൻ കർശനമായ നിരീക്ഷണമുണ്ടാകും.
തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമം പൂർത്തിയാക്കുന്നതിനും വേണ്ടിയാണിത്.

