സ്വപ്ന സുരേഷിനെ പ്രതിപ്പട്ടികയിൽ ചേർത്ത് കസ്റ്റംസും


തിരുവനന്തപുരം: ഡിപ്ലോമാറ്റിക്ക് ബാഗിൽ സ്വർണം കടത്തിയ കേസിൽ എൻഐഎ പിടികൂടിയ സ്വപ്ന സുരേഷിനെ പ്രതിപട്ടികയിൽ ചേർത്ത് കസ്റ്റംസും. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് സ്വപ്ന. സരിത്താണ് കേസിൽ ഒന്നാം പ്രതി. ടി.കെ. റമീസ് രണ്ടാം പ്രതിയും സന്ദീപ് നാലാം പ്രതിയുമാണ്. 

സ്വർണക്കടത്ത് കേസിൽ കസ്റ്റംസും എൻഐഎയും പ്രത്യേകം പ്രത്യേകമാണ് അന്വേഷണം നടത്തുന്നത്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് സ്വപ്ന. ബംഗളൂരുവിൽനിന്നും പിടിയിലായ സ്വപ്നയെയും സന്ദീപ് നായരെയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed