നിയമത്തിലെ പഴുതുകൾ അടയ്ക്കും; കുട്ടിറ്റവാളികൾക്കെതിരെ കടുത്ത നടപടിയുമായി രമേശ് ചെന്നിത്തല
ഷീബ വിജയൻ
കോഴിക്കോട്: ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പഴുതുകൾ മറയാക്കി മനഃപൂർവം കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തും. കുട്ടികളിലെ കുറ്റകൃത്യപ്രവണത തടയുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
കുട്ടികൾ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് ആളുകളെ ഇടിച്ചിടുന്ന സംഭവങ്ങൾ അംഗീകരിക്കാനാവില്ല. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടത്തിൽ രോഗികളുടെ പുനരധിവവാസത്തിന് കൂടുതൽ പ്രാധാന്യം നൽകും. ഇതിന്റെ ഭാഗമായി 16ന് പൊലിസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.
frrfrfds

