കൊവിഡ് കാലത്ത് വിസ ഇളവുകൾ ലഭിക്കുന്നത് ആർക്കെല്ലാം? വിശദമാക്കി സൗദി ജവാസത്ത്


റിയാദ്: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സൗദി ഭരണാധികാരി സൽമാൻ‍ രാജാവ് പ്രഖ്യാപിച്ച വിസ ഇളവുകൾ ബാധകമാകുന്നത് ആർക്കാണെന്ന് വിശദമാക്കി സൗദി ജവാസത്ത്. റീ എൻ‍ട്രി വിസയുള്ളവരും ഇഖാമ കാലാവധിയുള്ളവരും രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയാത്തവരുമായവർക്ക് ഇളവ് ലഭിക്കും.

ഇഖാമ, വിസ എന്നിവയുടെ കാലാവധി കഴിയുകയും തിരിച്ചുവരാനാകാതെ രാജ്യത്തിന് പുറത്ത് കുടുങ്ങുകയും ചെയ്തവർക്കും രാജ്യത്തിനകത്ത് എക്സിറ്റ്, റീ എൻ‍ട്രി വിസ അടിച്ച ശേഷം ഉപയോഗിക്കാൻ കഴിയാതിരുന്നവർക്കും സന്ദർശക വിസയിലെത്തി തിരിച്ചുപോകാൻ കഴിയാത്തവർക്കും ഇളവ് ലഭിക്കുമെന്ന് പാസ്പോർ‍ട്ട് ഡയറക്ടർ ജനറൽ‍ മേജർ ജനറൽ സുലൈമാൻ അല്‍യഹ്‍യ വ്യക്തമാക്കി. വിസ ഇളവ് ലഭിക്കാൻ‍ അബ്ഷിർ പോർ‍ട്ടൽ വഴി അപേക്ഷ നൽകണം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed