ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ കർശനമാക്കി സൗദി അറേബ്യ


റിയാദ്: സൗദി അറേബ്യയിൽ ഇൻഷുറൻസില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതൽ പിടികൂടും. ട്രാഫിക് വകുപ്പ് ഒരുക്കുന്ന കന്പ്യൂട്ടർ സംവിധാനം വഴി സ്വമേധയാ ഇത്തരം വാഹനങ്ങൾ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇൻഷുറൻസ് നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടികൂടാൻ ഇൻഷുറൻസ് ഡാറ്റകൾ ദേശീയ ഇൻഫർമേഷൻ സെന്ററുമായി ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. നൂതനമായ ഈ സംവിധാനം 22 മുതൽ പ്രവർത്തനം ആരംഭിക്കും.

സാന്പത്തിക പിഴയടക്കമുള്ള ശിക്ഷാനടപടികൾ നേരിടാതിരിക്കാൻ വാഹന ഉടമകൾ ഇൻഷുറൻസ് കാലാവധി ഉറപ്പുവരുത്തണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വാഹനങ്ങളുടെ രജിസ്ട്രേഷനും മറ്റ് നടപടികളും കൊവിഡ് മൂലം നിർത്തിവെച്ചിരുന്ന അസാധാരണ സാഹചര്യം ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ജീവിതം സാധാരണ നിലയിലേക്ക് മാറിക്കഴിഞ്ഞു. അതിനാൽ വാഹനം ഇൻഷുർ ചെയ്യുന്നതടക്കമുള്ള ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും വാഹനമോടിക്കുന്നവർ നിർബ ന്ധമായും പാലിക്കണം. അപകടങ്ങൾ സംഭവിച്ചവർക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന സംവിധാനമാണത്. വാഹനത്തിന് ഇൻഷുർ ഇല്ലാതിരിക്കൽ നിയമലംഘനമായി കണക്കാക്കും. ലംഘനം പിടികൂടിയാൽ 100 റിയാലിനും 150 റിയാലിനുമിടയിൽ സാന്പത്തിക പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed