സൗദിയിൽ കോവിഡ് വ്യാപനം ശക്തം: അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർ കൂട്ടമായി സ്വദേശത്തേക്ക്
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസിന്‍റെ ആഘാതം വർദ്ധിച്ചതിനെ തുടർന്ന് നിരവധി യുഎസ് നയതന്ത്രജ്ഞർ രാജ്യം വിടുന്നു. പുതിയ കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിലാണ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ഈ വാരാന്ത്യത്തിൽ സൗദി അറേബ്യയിൽ നിന്ന് പോകുന്നത്.
സന്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്പോൾ കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത വർദ്ധിച്ചതും മഹാമാരിക്കെതിരെ രാജ്യം സർവശക്തിയും കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുകയാണ്. നയതന്ത്രജ്ഞരുടെ അടിയന്തര മടക്കം സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് അംഗീകരിച്ചിരുന്നു. ഇതിനായി സൗദിയിൽ നിന്ന് പ്രത്യേക വിമാനം തയാറാക്കിരുന്നു. ഈ വിമാനത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ സ്വദേശത്തേക്ക് മടങ്ങുക. സൗദി അറേബ്യ നേരത്തെ തന്നെ അടച്ചിടൽ ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊണ്ടത് വൈറസ് പടരാതിരിക്കാൻ സഹായിച്ചു. എന്നാൽ ഇതിനകം തന്നെ എണ്ണവില കുത്തനെ കുറഞ്ഞത് സന്പദ്‌വ്യവസ്ഥയെ അതീവ ഗുരുതരമായി ബാധിച്ചതോടെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ മാസം മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്തു.

