ഹജ്ജ്: സൗദിയുടെ നിലപാടിന് പിന്തുണയുമായി ലോകാരോഗ്യ സംഘടന


റിയാദ്: ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച് സൗദി അറേബ്യ സ്വീകരിച്ച നിലപാടിന് എല്ലാ പിന്തുണയും അറിയിക്കുന്നതായി ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് ആദാനം ജെബ്രിസോസ് അറിയിച്ചു.

തീർത്ഥാടകരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി, അപകട സാധ്യത വിലയിരുത്തുകയും വിവിധ സാഹചര്യങ്ങൾ വിശകലനം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed