പോക്സോ കേസ്: മുൻകൂർ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയിൽ


കൊച്ചി: നഗ്നശരീരത്തിൽ‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ. തനിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് രഹ്‌ന ഫാത്തിമ ഹൈക്കോടതിയെ അറിയിച്ചു. ബാലാവകാശ കമ്മീഷനാണ് രഹ്‌നയ്ക്കെതിരേ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. 

മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തിൽ‍ രഹ്‌ന ഫാത്തിമയുടെ കൊച്ചിയിലെ വീട്ടിൽ പോലീസ് വ്യാഴാഴ്ച റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, പെയിന്‍റ് ചെയ്യാൻ ഉപയോഗിച്ച ബ്രഷ്, ചായങ്ങൾ എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയപ്പോൾ രഹ്‌ന കോഴിക്കോടിനു പോയിരിക്കുകയാണെന്നാണു ഭർത്താവ് അറിയിച്ചത്. അറസ്റ്റിനൊരുങ്ങിയാണു പോലീസ് എത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed