വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം


റിയാദ്: വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് പെർമിറ്റായി ഉപയോഗിക്കാം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. നഗരങ്ങൾക്കുള്ളിൽ വിമാന സർവിസ് സമയത്തിന്റെ മൂന്നു മണിക്കൂർ മുമ്പ് മുതലും എയർപോർട്ടിൽ ഇറങ്ങിയ ശേഷം മൂന്നു മണിക്കൂർ സമയവും പെർമിറ്റായി ഉപയോഗിക്കാവുന്നതാണ്.

എയർപോർട്ടുകൾ പ്രവർത്തിക്കുന്ന പ്രവിശ്യകൾക്ക് പുറത്തുള്ള യാത്രക്കാർക്ക് ഇത് യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കർഫ്യൂ പെർമിറ്റായി ഉപയോഗിക്കാവുന്നതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed