കൊവിഡ് ബാധിതനായ ഡൽഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം
ന്യൂഡൽഹി: കൊവിഡ് രോഗം സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രിയുടെ നില അതീവഗുരുതരമായെന്ന് റിപ്പോർട്ടുകൾ. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി സതേന്ദ്ര ജെയിനിൻ്റെ അവസ്ഥയാണ് വഷളായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന് ശ്വസനതടസം നേരിടുകയും തുടർന്ന് ഓക്സിജൻ സപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് ന്യൂമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യനില പാടെ വഷളായത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന് കടുത്ത പനി നേരത്തെ തന്നെയുണ്ടായിരുന്നു.

