സൗദിയിൽ പരിചരണമില്ലാതെ കുടുങ്ങിക്കിടക്കുന്നത് ഗർഭിണികളായ 225 മലയാളി നഴ്സുമാർ


റിയാദ്: സഹായത്തിനു പോലും ആരുമില്ലാതെ യാതൊരുവിധ പരിചരണവുമില്ലാതെ സൗദിയിൽ കുടുങ്ങിക്കിടക്കുന്നത് 225 മലയാളി നഴ്സുമാർ. പ്രസവത്തിനായി നാട്ടിലെത്താൻ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരിൽ വനിതാ ഡോക്ടർമാരുമുണ്ട്. അതിനിടെ, നാട്ടിലെത്താൻ വഴിയൊരുങ്ങിയിട്ടും ആശുപത്രി അധികൃതർ റീ എൻട്രി വിസ നൽകാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് അൽഖസീം പ്രവിശ്യയിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന 18 മലയാളി നഴ്സുമാർക്ക്. ‘‘ എംബസിയിലും നോർക്കയിലും റജിസ്റ്റർ ചെയ്തപ്പോൾ നാട്ടിലെത്തിക്കാമെന്നു പറഞ്ഞെങ്കിലും രാജ്യം വിടാനുള്ള വിസ ആശുപത്രി നൽകുന്നില്ല. 18 പേരിൽ ചിലരുടെ ഗർഭകാലം 33 ആഴ്ചവരെയായി. 35 ആഴ്ച വരെയേ യാത്ര ചെയ്യാനാകൂ. 

ചിലർക്ക് ബ്ലീഡിങ് പോലെയുള്ള പ്രശ്നങ്ങളുമുണ്ട്. കോവിഡ് ലോക്ഡൗണിനു മുൻപു നാട്ടിൽ പോയവർ തിരികെ എത്താത്തതു കൊണ്ട് ആളില്ലെന്നും കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞ് ഇന്ത്യയുമായി ആലോചിച്ച് എന്തെങ്കിലും ചെയ്യാമെന്നുമൊക്കെയാണിവർ പറയുന്നത്.


ദിവസവും ഡ്യൂട്ടി ഉണ്ട്. പ്രസവ അവധിക്ക് അപേക്ഷിക്കുമ്പോൾ അതു വാങ്ങാൻ പോലും കൂട്ടാക്കുന്നില്ലെന്നതാണ് ഇവരുടെ പരാതി. സർക്കാർ ഇടപെട്ട് എന്തെങ്കിലും സഹായം ചെയ്തില്ലെങ്കിൽ ചികിത്സയോ പരിചരണമോ ഒന്നും കിട്ടാതെ പെട്ടുപോകുമെന്ന് ഇവ‍ർ പറയുന്നു. നഴ്സുമാരുടെ നാട്ടിലുള്ള കുടുംബങ്ങലും താങ്ങാനാകാത്ത മാനസികസംഘർഷത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed